പഴയകാല നസീര്‍ സിനിമകളില്‍ മാത്രം കണ്ടുവന്നിരുന്ന, ഇപ്പൊ വംശനാശം നേരിട്ടുകൊണ്ടിരിക്കുന്നതുമായ ഒരു അപൂര്‍വ ഇനം ജീവിയാണു ബാബു മോന്‍ !അതായത്, 'എന്റെ അമ്മ ഒരു പാവമായിരുന്നു' , 'എന്റെ ചേട്ടന്‍ ഒരു പാവമായിരുന്നു' 'അയ്യോ...അങ്ങനെ ഒന്നും ചെയ്യരുതേ ' തുടങ്ങിയ ഡയലോഗുകളേ ബാബുമോന്‍ പറയു. തലമുടി
എണ്ണയിട്ട് മെഴുകി, ഒരു സൈഡീനണ്‍ വകുപ്പെടുത്ത് ചീകി നിക്കറിനകത്ത് ഷര്‍ട്ട് ഇന്സര്‍ട്ട് ചെയ്ത ഒരു കൊച്ചു പയ്യന്‍ , ഒരു പാവം പയ്യന്‍ ! അതായിരുന്നു ബാബുമോണ്‍ ! പില്‍ക്കാലത്ത് അത്രയ്ക്കും പാവങ്ങളായവരെ ബാബുമോന്‍ എന്ന് വിളിക്കാന്‍ തുടങ്ങി.
മൈക്കിളും ഒരു ബാബുമോനായിരുന്നു, ഐ മീന്‍ പാവമായിരുന്നു. ഒരു സോഡ ഗ്ളാസ്സ് കണ്ണാടിയും ഒരു കാതില്‍ കടുക്കനും 'നീ എന്റെ പിറകേ വന്നാതി' എന്ന് പറഞ്ഞ് പോകുന്ന ഒരു ഗല്‍ഫന്‍ കുടവയറും പിന്നെ ദിവസവും
ഒരു എട്ട് പത്ത് ഹെല്ലും കൂടിയായാല്‍ മൈക്കിളെന്ന ഗോവാക്കാരനായി ! 'കൈസെ ഹോ' എന്ന് ചോദിച്ചാലും
'വാട്ട് ദ ഹെല്‍ ' എന്നാവും മറുപടി !
ഈ മൈക്കിളാകുന്നു എന്റെ രക്തം തിളപ്പിച്ചതും ഞാന്‍ പൊയ്ക്കോണ്ടിരുന്ന ജിമ്മ്മില്‍ തന്നെയുള്ള കുങ് ഫു ക്ളാസ്സില്‍ ചേരാന്‍ പ്രേരിപ്പിച്ചതും . പലപ്പോഴും ജിമില്‍ തന്നെയുള്ള മറ്റൊരു റൂമില്‍ കുങ് ഫു പരിശീലനം നടക്കുമ്പോളൊന്നും തോന്നാത്ത അഒരു വികാരം മൈക്കിള്‍ കാരണം എനിക്ക് തോന്നി.
അന്നൊരു വെള്ളിയാഴ്‌ച ആയിരുന്നു. 'സിറാജിന്റെ ഫുഡ് കഴിച്ചാലും എനിക്ക് വയറിളകും ' എന്ന് ധന മെസ്സുകാരനെ
വെല്ലുവിളിച്ച് മൈക്കിള്‍ സിറാജ് മെസ്സില്‍ ചേര്‍ന്ന സമയം . ഓഫ് ഡേയുടെ അന്ന് രണ്ടെണ്ണം വിട്ട് സിറാജ് ഹോട്ടലില്‍ നിന്നും പാഴ്സല്‍ വരുത്തി അടിക്കുക മൈക്കിളിന്റെ ശീലമായിരുന്നു. അങ്ങനെ ഒരു ഓഫ് ഡേയായിരുന്നു വെള്ളിയാഴ്‌ച. പതിവിനു വിപരീതമായി മൈക്കിള്‍ നേരിട്ട് സിറാജ് ഹോട്ടലില്‍ ചെന്നു.സമയം രാത്രി ഒന്‍പതര. ഞാന്‍ അന്ന് എന്താന്നറിയില്ല, സിറാജ് മെസ്സിലെ ചിക്കന്‍ സിക്സ്റ്റി ഫൈവുമായി യുദ്ധത്തില്‍ !
"എന്താ ഇന്ന് സ്പെഷ്യല്‍ ?" മൈക്കിള്‍ സിറാജ് ഭായിയോട്.
"ചിക്കന്‍ 65, ചാപ്‌സ്, ബട്ടര്‍ ചിക്കന്‍ ..ബോണ്‍ലെസ്സ്..." സിറാജ്
"മതി....ഒരു ബട്ടര്‍ ചിക്കന്‍ മതി" മൈക്കിള്‍
"ഒരു പതിനന്‍ചു മിനുട്ട് താമസമുണ്ട്" സിറാജ്
മൈക്കിള്‍ പതിവുപോലെ ഒരു ടൂത് പിക്കെടുത്ത് വായില്‍ തിരുകി ഒരു കസേരയില്‍ ഇരുന്നു.
പെട്ടെന്ന് പുറത്ത് ഒരു കാര്‍ വന്നു നിന്നു. വെള്ള നൈറ്റി ധരിച്ച ഒരു കുവൈറ്റി അതില്‍ നിന്നിറങ്ങി, കടയിലേയ്ക്ക് കയറി.
ചൂടന്‍ ഉരുളക്കിഴങ്ങ് വായിലിട്ട പോലെ എന്തോ അറബിയില്‍ സിറാജിനോട് പറഞ്ഞു. ആഹാ അത്രയ്ക്കായോ സിറാജും തിരിച്ചു പറഞ്ഞു ;)
അറബി അവിടെ ഒരു കസേരയില്‍ ഇരുന്നു. മൈക്കിളും അറബിയും അടിത്തടുത്ത്.
ഇപ്പൊ മൈക്കിള്‍ വന്നിട്ട് പതിനന്‍ച് മിനുട്ടായി. പുള്ളി ഒരു ടൂത് പിക്ക് തിന്നു കഴിഞ്ഞ് അടുത്തതെടുത്തു. പെട്ടെന്ന് വെയിറ്റര്‍ പാഴ്സലുമായെത്തി, മൈക്കിള്‍ എഴുന്നേറ്റ് പാഴ്സലിനു കൈ നീട്ടി.
"അതേ ഇത് കുവൈറ്റിക്കുള്ളതാ...ചേട്ടനുള്ള ഇപ്പൊ തരാം " ഇതും പറഞ്ഞ് പാഴ്സല്‍ കുവൈറ്റിക്ക് കൊടുത്ത് വെയിറ്റര്‍ പോയി.
പാഴ്സലും വാങ്ങി കുവൈറ്റി എഴുന്നേറ്റു. മൈക്കിളിന്റെ മുഖം ചുവന്നു. 'ഞാന്‍ എന്താ ചക്കകുരുവാണൊ കൊടുക്കുന്നത്.. കാശല്ലേ...ഒരു വെള്ള നൈറ്റിയിട്ടാല്‍ എന്തും ആകാമെന്നോ...നുള്ളും ഞാന്‍ ...പിച്ചും ഞാന്‍...ചവിട്ടിപ്പീത്തും ഞാന്‍ ' എന്ന ചിന്തയാവണം മൈക്കിളിനെക്കൊണ്ട് വാട്ട് ദ ഹെല്‍ പറയാന്‍ പ്രേരിപ്പിച്ചത്.
"വാട്ട് ദ ഹെല്‍ മാന്‍ " പാഴ്സലുമായി നിന്നിരുന്ന കുവൈറ്റിയുടെ മുഖത്ത് നോക്കി മൈക്കിള്‍ .
'ഡും '
രംഗം : പാഴ്സല്‍ മേശപ്പുറത്ത് വച്ച് നൈറ്റി മടക്കിക്കുത്തി കുവൈറ്റി മൈക്കിളിന്റെ അടിവയറില്‍ മുട്ടുകാല്‍ കേറ്റി. പച്ചത്തവള മലര്‍ന്നടിച്ചു കിടന്നാല്‍ എങ്ങനെ കിടക്കും അതുപോലെ ടൂത് പിക്കും വായില്‍ തിരുകി മൈക്കിള്‍ തറയില്‍ ! കുവൈറ്റി പെട്ടെന്ന് അല്‍ മംഗലശേരി അല്‍ നീലകണ്ടനായി !
അവിടെയപ്പൊ സൂചി തറയിലിട്ടാല്‍ ശബ്ദം കേള്‍ക്കുന്ന നിശബ്‌ദത അടൂര്‍ ഗോപാല്ക്രിഷ്ണനെപോലും പേടിപ്പിക്കുന്നതായിരുന്നു ! കലിയടങ്ങാതെ കുവൈറ്റി വീണ്ടും ഉരുളക്കിഴങ്ങ് വായിലിട്ടു !
കുവൈറ്റ് മടങ്ങി. മൈക്കിള്‍ പതുക്കെ തറയില്‍ നിന്നെഴുന്നേറ്റു.
"എന്റെ പാഴ്സലെവിടെ...നിങ്ങള്‍ക്കിപ്പൊ പഴയ പോലെ കസ്റ്റമേഴ്സിനെയൊന്നും ഒരു ശ്രദ്ധയില്ലാ ട്ടാ" എന്നു പറഞ്ഞ് മൈക്കിള്‍ പാഴ്സലും വാങ്ങി റൂമിലേയ്ക്ക് തിരിച്ചു. എന്തെങ്കിലും പറ്റിയോ എന്ന് ചോദിക്കേണ്ട സാമാന്യമര്യാദ കണക്കിലെടുത്ത് ഞാനും പെട്ടെന്ന് കൈ കഴുകി മൈക്കിളിന്റെ പിറകെ കൂടി.
"ചേട്ടാ...എന്തെങ്കിലും പറ്റിയോ ?" ഞാന്‍
"ഏയ്..ഇല്ല...അവിടെന്നെണീറ്റിരുന്നെങ്കില്‍ പറ്റിയേനേ " പുള്ളി
"അതെന്താ ?" എനിക്ക് മനസ്സിലായില്ല
"നിനക്ക് അറബിയറിയാമോ ?"
"ഇല്ല "
"എന്നാ എനിക്കറിയാം ...അവിടെ നിന്നെണീറ്റാ വീണ്ടും ചവിട്ട് കൂട്ടുമെന്നാ ആ കാലമാടന്‍ പറഞ്ഞെ..പിന്നെ എങ്ങനെ എണീക്കും " ഇതും പറഞ്ഞ് പുള്ളി ലിഫ്റ്റില്‍ കയറി.
എന്റെ ചോര തിളച്ചു. അല്ലേലും എന്റെ ചോര അങ്ങനാ. ഒന്ന് പറഞ്ഞ് രണ്ടാമതിനു തിളച്ചുകളയും .
എന്റെ കയ്യിലുണ്ടായിരുന്ന ചോക്കളേറ്റ് ഞാന്‍ ഞെരിച്ചു. കോപ്പ്, കാശു കൊടുത്ത് വാങ്ങിച്ചതാ.. തിളയ്ക്കാന്‍ കണ്ട സമയം ! പതുക്കെ കവര്‍ പൊട്ടിച്ചു നോക്കി. പാവം , കൊഴകൊഴാന്നായിപ്പോയി. അപ്പൊ നക്കിയില്ലേ...എന്റടുത്താ കളി. 'നീയൊരു നക്കിയാടാ' എന്റെ മനസ്സാക്ഷി പറയുന്നപോലെ. മനസ്സാക്ഷിക്കൊക്കെ എന്തും പറയാല്ലോ :(
മൈക്കിളിനുണ്ടായ അവസ്ഥ ആര്‍ക്കുമിനിയുണ്ടാകരുത്. എന്റര്‍ ദ ഡ്രാഗണിലെ ബ്രൂസ് ലി. ദ റെബലിലെ ജെറ്റ് ലി , ഓങ് ബാക്കിലെ ടോണി ജ, ഷോലെയില ബച്ചന്‍ , ദേവാസുരത്തിലെ ലാലേട്ടന്‍ , ബിഗ് ബിയിലെ മമ്മൂട്ടി , കമ്മീഷണറിലെ സുരേഷ് ഗോപി..എന്തിനു കൂടുതല്‍ പറയുന്നു വീരാസാമിയിലെ ടി രാജേന്തര്‍ വരെ എന്റെ മനസ്സിലൂടെ, എന്റെ ഞരമ്പിലൂടെ ചോരയും തിളപ്പിച്ചുകൊണ്ട് കടന്നുപോയി. ഇതിനു ഞാന്‍ പകരം ചോദിക്കും . അപ്പൊ തന്നെ പോയി വിഡിയോ ഷോപ്പില്‍ .
"ചേട്ടാ...ബച്ചന്റെ പാലാ കത്ഥര്‍ ഉണ്ടോ ?" വിഡിയോ ഷോപ്പില്‍ ഞാന്‍
"ഏ...എന്താ...ആരാ?" പുള്ളി
"ചെ...ബച്ചന്റെ കാലാ പത്ഥറുണ്ടോ ? " ഇപ്പൊ ഓ കെ.
അതും വാങ്ങി നേരേ റൂമിലേയ്ക്ക്. ഇനി അടുത്ത സ്റ്റെപ്. നാളെ ജിമ്മില്‍ പോണം . അടിച്ചു പെരുക്കണം . ഇനി സിറാജിന്റെ കടയില്‍ ചെന്നാല്‍ ചോദിക്കുന്നതിനു മുന്നെ പാഴ്സല്‍ തരണം . സിനിമയും കണ്ട് ഉറങ്ങാന്‍ കിടന്ന എന്റെ സ്വപ്നത്തില്‍ , ഞാന്‍ ദേവാസുരത്തിലെ ലാലേട്ടനെ പോലെ കുവൈറ്റിയുടെ നൈറ്റി വലിച്ചുകീറുന്നു . 'എനിക്ക് ജീവിക്കണം ..അതുകൊണ്ട് ഈ നൈറ്റി ഞാനെടുക്കുന്നു'
രംഗം : പതിവുപോലെ പിറ്റേ ദിവസവും ഞാന്‍ ജിമ്മിലേയ്ക്ക്. പോകുന്ന വഴിയിലുള്ള നൈഫ് ചിക്കന്‍ ഷോപ്പിന്റെ മുന്നിലിട്ടിരിക്കുന്ന കസേരയില്‍ എന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന സന്തോഷും സജേഷും .
"ഗ്രില്‍ഡ് ചിക്കന്‍ തുണിയുടുക്കാതെ പോള്‍ ഡാന്‍സ് ചെയ്യുന്നത് കണ്ടിട്ട് നിനക്കൊന്നും സഹിക്കുന്നില്ല ല്ലേ ?" ലവന്‍മാരുടെ അടുത്ത് ചെന്ന് ഞാന്‍ .
"ഏയ്...അല്ല...പുതിയ ഒരു ഐറ്റം വന്നിട്ടുണ്ട്...എങ്ങനുണ്ടെന്ന് നോക്കാനാ" സന്തോഷ്
"അല്ലേലും നീ പണ്ടേ ഇങ്ങനാണല്ലോ...തിന്നാനുള്ള എന്തു കണ്ടാലും അപ്പൊ എങ്ങനുണ്ടെന്ന് നോക്കിക്കളയും " ഇതും പറഞ്ഞ് ഞാന്‍ വീണ്ടും ജിമ്മിലേയ്ക്ക്.
സന്തോഷും സജേഷും ഞാന്‍ ജിമ്മില്‍ പോക്കുന്നത് കണ്ട് എന്റെ കൂടെ ജിമ്മില്‍ ജോയിന്‍ ചെയ്തവരാ. ആദ്യമൊക്കെ ക്രിത്യമായി വന്നിരുന്ന ലവന്‍മാര്‍ ശരീരം വേദനിച്ചു തുടങ്ങിയപ്പൊ ആഴ്‌ചയില്‍ രണ്ട് ദിവസമാക്കി. കാരണം , മിസറിയുടെ ജിമ്മിലുണ്ടായിരുന്ന ആവിക്കുളി തന്നെ. ഇപ്പൊ ലവന്‍മാര്‍ ജിമ്മില്‍ വരുന്നത് സോപ്പും തോര്‍ത്തുമായിട്ടാ !
ഞാന്‍ ജിമ്മില്‍ കയറി. ജിമ്മില്‍ തന്നെയുള്ള ഒരു റൂമില്‍ നിന്നും 'യീഹാ..ഹയ്യ്' എന്നിങ്ങനെ ഇടതടവില്ലാതെ വിളികള്‍ കേള്‍ക്കുന്നു. മിസറി തന്നെ നടത്തുന്ന കുങ് ഫു ക്ളാസ്സ്. എന്റെ ഉള്ളില്‍ പെട്ടെന്ന് 'വൌ; എന്നൊരു വികാരം ഉടലെടുത്തു. യെസ്, അതുതന്നെ, കുങ് ഫു. കൊച്ചിലെ എത്ര തവണ ബ്രൂസ് ലിയുടെ സിനിമ കണ്ട് ചേട്ടന്റെ മുതുകത്തു ചാടിക്കേറിയതിനു എത്ര തവണ ഡൈനിങ്ങ് ടേബിളിനു മുകളിലൂടെ പറന്നതാ.
അപ്പൊ കൊടുത്തു പത്ത് കെ ഡി. കുങ്ങ് ഫു എങ്കില്‍ കുങ് ഫു. കൊല്ലും ഞാന്‍ എല്ലാത്തിനെയും .
അന്നു തന്നെ ട്രെയിങ്ങ് തുടങ്ങി. ജിമ്മില്‍ വര്‍ഷങ്ങളായി കട്ട ചുമക്കുന്ന എനിക്കാണോ പാട്, കുങ് ഫു...ഫൂ !
പരിപാടി, ഐ മീന്‍ ട്രെയിനിങ്ങ് തുടങ്ങി. ആദ്യം പുഷപ്പെടുക്കാന്‍ മിസറി.അതും എന്നോട് ! എടുത്ത് ഒരു അന്പതെണ്ണം .ദേ പിന്നേം പുഷപ്പ് , വീണ്ടും വീണ്ടും പുഷപ്പ്. എന്റെ അത്തിപ്പാറമ്മച്ചി ! :(
ഒരു പത്ത് മിനുട്ട് കൊണ്ട് ഒരു ഇരുപത് രീതിയില്‍ ആ കാലമാടന്‍ എന്നെക്കൊണ്ട് പുഷപ്പ് എടുപ്പിച്ചു. 'ഇന്നത്തേയ്ക്ക് മതി..ഇനി അടുത്ത വര്‍ഷം ' എന്നു പറയാനുള്ള ത്രാണിപോലുമില്ലാതെ ശ്വാസം പുറത്തോട്ടാണൊ അകത്തോട്ടാണൊ ഇപ്പൊ എടുത്തെ എന്ന കണ്‍ഫ്യൂഷനില്‍ ഇരുന്ന എന്നെ മിസറി നോക്കി.
"സ്താന്ത് അപ്പ് ആന്ത് സ്ത്രെച്ച് യുവര്‍ ലഗ്സ് " മിസറി
ഇതുവരെ എടുത്തലക്കിയതൊന്നും പോരെഡെയ് ? ഞാന്‍ എഴുന്നേറ്റു. കാലു രണ്ടും സ്ട്രെച്ച് ചെയ്തു.
"മോര്‍ ...മോര്‍ " മിസറി കാറി.
നേരേ നില്‍ക്കാന്‍ പറ്റുമായിരുന്നെങ്കില്‍ അവന്റെ മോറയ്ക്കിട്ടു കൊടുത്തേനെ. ഞാന്‍ വീണ്ടും മോറി !
പെട്ടെന്ന് ആ കശ്മലന്‍ എന്റെ അടുത്തു വന്നു. ഒരു കാല്‍ എന്റെ കാലിന്റെ സൈഡില്‍ വച്ച് ഒരൊറ്റ തട്ട്.
"കിയോ" ആ പന്ന പുന്നാരമോന്‍ എന്നെ വലിച്ചുകീറി. ഞാന്‍ ഇപ്പൊ ഫുള്‍ സ്ട്രെച്ചില്‍ !
അടച്ച കണ്ണു ഞാന്‍ തുറന്നു. ദോണ്ടെ, മിസറി എന്നെ ഇവിടിങ്ങനെ ഇരുത്തിയിട്ട് ഏതോ ഗ്ളാസിന്റെ പിറകില്‍ ചെന്ന് ഒളിച്ചിരിക്കുന്നു. ഞാന്‍ കണ്ണു ഒന്നടച്ചു തുറന്നു. കോപ്പ്, അത് ഗ്ളാസല്ല, എന്റെ കണ്ണില്‍ വെള്ളം നിറഞ്ഞതായിരുന്നു !
മുഖം കൊണ്ട് ആംഗ്യം കാട്ടി മിസറിയെ വിളിച്ചു. സന്തോഷും സജേഷും അപ്പോഴേയ്ക്കും ആവിക്കുളിയൊക്കെ
കഴിഞ്ഞ് കക്ഷവും തുടച്ച് വന്നു.
രംഗം : ഒരു കൂട്ട ബലാല്‍സംഗത്തിനിരയായ പോലെ സന്തോഷിന്റെയും സജേഷിന്റെയും തോളില്‍ തൂങ്ങി കാല്‍ അടുപ്പിക്കാന്‍ പറ്റാതെ ഞാന്‍ റൂമിലേയ്ക്ക്.
'നീയും ഒരു ബാബുമോനായിരുന്നു' എന്റെ മനസ്സാക്ഷി വീണ്ടും .
അല്ലെങ്കിലും മനസ്സാക്ഷിക്കൊക്കെ എന്തും പറയാല്ലോ :(
*****************************************************************************************

No comments:
Post a Comment