രാത്രി ചന്ദ്രന്‍ ഒളിഞ്ഞും തെളിഞ്ഞും സീന്‍ പിടിക്കുന്ന സമയം.
ടിവിയില്‍ ഓം നമശിവായ നടക്കുന്നു.ഭസ്‌മാസുരന്‍ ശിവനെ ഓടിക്കുന്നു. ഒരേ ഇരുപ്പിനിരുന്നു ധ്യാനിച്ചതു കൊണ്ടാവും ശിവനു സ്പീഡ് പോരാ.ഭസ്‌മാസുരന്‍ വച്ചു പിടിക്കുന്നു.ഇതുകാണാന്‍ അടുക്കളയില്‍ നിന്നും ഊണു കഴിഞ് വാ 'കൊപ്പ്‌ളിക്കാന്‍ ' കൊണ്ട വെള്ളം തുപ്പിക്കളയാതെ 'ശിവനെ തൊടോന്തോ?' എന്ന് ടെന്‍ഷനടിച്ച് വന്ന ചേച്ചി, ടിവിയുടെ മുന്നിലെത്തിയും 'കിയോ'ന്ന് വിളിച്ച് ഒരു ചാട്ടം ചാടിയതും ഒരുമിച്ചായിരുന്നു !
'തൊട്ടില്ലെടി..നീ കിടന്നു വിളിക്കാതെ' എന്നു പറഞ്ഞ അമ്മയെ നോക്കി 'എലിയമ്മ...' എന്നു പറഞ്ഞൊരൊറ്റ കരച്ചില്‍ .
"ഏല്യാമ്മേ ? ഏതേല്യാമ്മ ?" മാതാശ്രീയ്ക്ക് ടെന്‍ഷനായി.
"എലി...എന്റെ കാലിനടുത്തൂടി..." ചേച്ചി വിതുമ്പുന്നു.
അപ്പോഴേയ്ക്കും ടിവിയില്‍ ശിവന്‍ , ഓടിച്ചെന്ന് വിഷ്‌ണുവിന്റെ പിറകില്‍ ഒളിച്ചിട്ട് 'ഇനി തൊട്രാ' എന്ന പോസിലേയ്ക്ക് മാറിക്കഴിഞ്ഞിരുന്നു.ഞങ്ങളുടെ എല്ലാപേരുടെയും ശ്രദ്ധ ചേച്ചിയില്‍ .
"എവിടെയാടി എലി?" അമ്മ
"ദോണ്ടെ അതുവഴി ഫോയി" ഏങ്ങലടിച്ചുകൊണ്ട് ചേച്ചി.
ചേച്ചി ഇങ്ങനെയാ. നല്ല പോലെ കരയുന്നതിന്റെ ഒരഹങ്കാരവും കാണിക്കില്ല. പക്ഷെ നിര്‍ത്താതെയുള്ള ആ ഏങ്ങലടി 'ടാ കണ്ണാ...നിന്റെ ചേച്ചിയെ...ആ എലി !' എന്നെന്നോട് പറഞ്ഞുകൊണ്ടിരുന്നു.ഹെന്ത് ! ഒരു നരുന്ത് എലി, എന്റെ ചേച്ചിയെ പേടിപ്പിച്ചെന്നോ..?? ഞാന്‍ ചാടിയെണീറ്റു,
"എവിടെ എലി ? എങ്ങോട്ട് പോയി?" വാട്ട് ദ ഹെല്‍ !! ഞാന്‍ പറയാനിരുന്ന ഡയലോഗ് മറ്റെവിടുന്നോ കേള്‍ക്കുന്നു ?
നോക്കുമ്പൊ എന്റെ സ്വന്തം ച്യേട്ടന്‍. എന്നെപോലെ ചേട്ടനും സഹോദരസ്നേഹം ആളിക്കത്തിയതുകൊണ്ട് എനിക്ക് റോള്‍ എടുക്കാന്‍ പറ്റിയില്ല.നീല കളര്‍ നിക്കറിട്ടു ചാടിയെണീറ്റ ചേട്ടനു പിന്നാലെ ചേച്ചിയും അമ്മയും എലിയെ തപ്പാന്‍ പോയപ്പോള്‍ , കറുത്ത നിക്കറുമിട്ട് ഞാന്‍ കസേരയില്‍ ചേച്ചിയുടെ 'നീയാണോടാ അനിയന്‍ ? നിന്നെയാണോടാ ഞാന്‍ സ്നേഹിച്ചത് ?' എന്നര്‍ത്ഥത്തിലുള്ള നോട്ടം താങ്ങാനാകാതെ ഇരുന്നു.
"ഇവിടെയൊന്നുമില്ല" അടുക്കളയിലും സ്റ്റോര്‍ റൂമിലുമൊക്കെ എലിയ തപ്പി പരാജയമടഞ്ഞിട്ടും വീരനായകപരിവേഷത്തില്‍ ചേട്ടന്‍ .
"എന്നാലും അതു ഫ്രണ്ട് ഡോര്‍ വഴിയാ വന്നെ" അമ്മ
"ഓ കെ, നാളെ പിടിക്കാം " ചേട്ടന്‍
പിറ്റേന്നു രാത്രി എലിയെ എങ്ങനെ പിടിക്കാം എന്നുള്ള കൂലംകഷമായ ചര്‍ച്ച.എലിക്കെണി ? 'വേണ്ട,മുന്പു വച്ച തേങ്ങയൊക്കെ എലി എടുത്തോണ്ടുപോയി ചമ്മന്തി അരച്ചു' എന്നു അമ്മ. പിന്നെ ? ചേട്ടനും ചേച്ചിയും അമ്മയും കൂടി ആഞ്ഞാഞ്ഞ് ആലോചിക്കുന്നതിനിടയില്‍ ആരും എന്നെ മൈന്‍ഡ് ചെയ്യുന്നില്ല.ഞാനും ചേച്ചീടെ അനിയനല്ലേ ? ചേച്ചിയെ കടിച്ച എലി എന്റെയും ശത്രുവല്ലെ? എന്ന അര്‍ത്ഥത്തില്‍ ഞാന്‍ അവര്‍ക്കു ചുറ്റും ശൂളമടിച്ചും തലയില്‍ ചൊറിഞ്ഞും കറങ്ങി എന്റെ സാനിദ്ധ്യമറിയിക്കാന്‍ ശ്രമിച്ചു.
ചര്‍ച്ചയുടെ ഒടുവില്‍ രണ്ടുമൂന്നു ദിവസം ക്ഷമിക്കാനും ആ സമയം കൊണ്ട് എലിയുടെ റൂട്ട് മാപ് മനസ്സിലാക്കാനും തീരുമാനമായി.ആദ്യദിവസം തന്നെ, എലി ഫ്രണ്ട് ഡോറിനടിയില്‍കൂടി നേരെ നിലവിളക്ക് വയ്ക്കാനുപയോഗിച്ചിരുന്ന
പലകയുടെ അടിയില്‍ കയറുമെന്നും അവിടെ നിന്നും ശൂ ന്നു പറഞ്ഞ് നേരെ അടുക്കളയില്‍ കയറുമെന്നും മനസ്സിലായി.അമ്മയും ചേച്ചിയും ചേട്ടനും കൂടി വീണ്ടും കൂലംകഷമായ ആലോചന.
ചേട്ടന്റെ മാസ്റ്റര്‍ പ്ളാന്‍ ഇങ്ങനെ :
"എലി ഫ്രണ്ട് ഡോറില്‍ നിന്നും പലകയുടെ അടിയിലെത്തിയാല്‍ ഒരാള്‍ പെട്ടെന്ന് ഫ്രണ്ട് ഡോറിന്റെ അവിടെ ചെന്ന് നില്‍ക്കണം . ഒരാള്‍ അടുക്കളയിലേയ്ക്കുള്ള വഴിയിലും . വഴി ബ്ളോക്കായി എന്നു മനസ്സിലാക്കിയ എലി 'ശെടാ,ഇന്നലെ അതു മുഴുവന്‍ തിന്നേണ്ടതായിരുന്നു' എന്നാലോചിച്ച് ഡെസ്പായി വന്ന വഴിയെ തിരിച്ച് പോകാന്‍ ഫ്രണ്ട് ഡോറിലേയ്ക് തിരിയുമ്പൊ ചെരുപ്പൊ കമ്പോ കൊണ്ട് അടിക്കണം "
ചേട്ടന്‍ ഇതു പറഞ്ഞ് കഴിഞ്ഞപ്പൊ 'ഐ ആം പ്രൌഡ് ഓഫ് യു മൈ ബ്രദര്‍ ' എന്ന ഭാവം ചേച്ചിക്കും
'നീയാണ്ട്രാ ശെരിക്കും നിന്റച്ചന്റെ മോന്‍ ' എന്ന ഭാവം അമ്മയ്ക്കും . അപ്പോഴും എന്നെ കൂട്ടീട്ടേയില്ല.പക്ഷെ ദൈവം എന്റെ കൂടെയായിരുന്നു. ഈ ഓപെറേഷന്‍ നടത്താന്‍ രണ്ട് പേര്‍ വേണം . ഒരാള്‍ ചേട്ടന്‍ തന്നെ. മറ്റൊരാള്‍ ? ഇതുതന്നെ അവസരം .ഞാന്‍ എഴുന്നേറ്റ് ഒന്നു ഞെളിഞ്ഞ്, കയ്യിലെ ഞൊട്ടയൊക്കെ ഒടിച്ച് നിന്നു. എല്ലാരും എന്നെ നോക്കി.അതെ, അതില്‍ ഞാനും അംഗമായി.
അന്നൊരു വെള്ളിയാഴ്‌ചയായിരുന്നു. സമയം രാത്രി പത്തര.ഒന്‍പതര മുതല്‍ എലിയെ വെയിറ്റ് ചെയ്ത് ബോര്‍ അടിച്ച ചേട്ടന്‍ 'ടാ, എലിയെ വിശ്വസിക്കാമോ?' എന്ന ഭാവത്തില്‍ എന്നെ നോക്കി.
പക്ഷെ ചേട്ടന്റെ സംശയം വേണ്ടാത്ത സ്ഥാനത്താക്കിക്കൊണ്ട് ലവന്‍ വന്നു, ദീപാ നിവാസാകെ ഇളക്കിമറിക്കാന്‍ ,സാഗര്‍ എലിയാസ് ജാക്കി എന്ന യെലി ! കണ്ണടച്ചുതുറക്കും മുമ്പെ ഫ്രണ്ട് ഡോറിനടിയില്‍ നിന്നും പലകയുടെ അടിയിലേയ്ക്ക്.ചേട്ടന്‍ അടുക്കളയുടെ വഴിയില്‍ സ്ഥാനം പിടിച്ചു. ഞാന്‍ ഫ്രണ്ട് ഡോറിനടുത്തും. ചേട്ടന്റെ ബുദ്ധി അപാരം ! പലകയുടെ അടിയില്‍ നിന്നും അടുക്കളയിലേയ്ക്ക് ഓടാനാഞ്ഞ എലി ചേട്ടന്റെ ക്രൂരമായ ചിരി കണ്ട് ഡെസ്പായി തിരിച്ച് പലകയുടേ അടിയില്‍ . ഇനി എന്റെ ഊഴം .ഏതു സമയത്തും ഇങ്ങോട്ട് വരാം .ഞാന്‍ എന്റെ കയ്യിലിരുന്ന പാരഗണ്‍ ചെരുപ്പ് മുറുകെ പിടിച്ചു. പലകയുടെ വെളിയില്‍ എലിയുടെ തലകണ്ടതും ഞാന്‍ എറിഞ്ഞു.ചീറ്റിപോയി. എലി പെട്ടെന്നകത്തേയ്ക്ക് വലിഞ്ഞതിനാല്‍ കൊണ്ടില്ല. ഇപ്പൊ എന്റെ കയ്യിലൊന്നുമില്ല. അടുത്തതെന്തെങ്കിലും എടുക്കും മുന്നെ എലി പലകയുടെ അടിയില്‍ നിന്നും നേരെ ഫ്രണ്ട് ഡോറിലേയ്ക്ക് ഒരു ശൂ! എന്റെ ചേച്ചിയെ പേടിപ്പിച്ച എലിയെ മുന്നില്‍ കണ്ട എന്റെ കണ്ണില്‍ തീ ! ഞാന്‍ ചെരുപ്പ് കിടന്ന വലതുകാല്‍ കൊണ്ട് ആഞ്ഞു ചവിട്ടി. 'ഓടുന്ന എലിയ്ക്കും ഒരു മുഴം മുന്നെ' എന്നാരും പറഞ്ഞു കേട്ടിട്ടില്ലാത്തതിനാല്‍ ചവിട്ട് കൊണ്ടത് എലിയുടെ വാലില്‍ .'നീ എന്റെ ട്രേഡ് സെന്ററില്‍ ചവിട്ടും , അല്‍ട്രാ'എന്ന ഭാവത്തില്‍ അത് തിരിഞ്ഞൊരൊറ്റ കടി !
'കിയോ' എന്നുള്ള ഒരു വിളിയോടെ എന്നെ കണ്ണിലെ തീ കണ്ണീര്‍ കാരണം അണഞ്ഞു പോയി.എലി അതിന്റെ പാടിനു പോയി. ഞാന്‍ കാലില്‍ നോക്കി. തള്ളവിരളിനെ നഖത്തിനിടയില്‍ നിന്നും രക്തം !
"അമ്മാ...ഹെലി കടിച്ച്" ഞാന്‍
"ഓടിപ്പോയി കഴുകെടാ" അമ്മ.
ഞാന്‍ ഓടി പൈപ്പിനടുത്ത് പോയി.ടാപ് തുറന്നു.പാവം , പൈപ്പിനു വികാരം തീരെ കുറവ്.നൂലുവലിച്ച പോലെ
വെള്ളം ! ഒടുവില്‍ ഒരു വിധം കാലുകഴുകി തിരിച്ച് വന്ന എന്നോട് അമ്മ,
"ടാ...ഓടി അച്ചമ്മേടേ അടുത്തുപോ...അച്ചമ്മയ്ക്കറിയാം മരുന്ന്" ഞാന്‍ ഓടി, എന്റെ വീടിനു തൊട്ടപ്പുറത്തുള്ള അച്ചമ്മയുടെ അടുത്തേയ്ക്ക്.
അച്ചമ്മയെ വിളിച്ചുണര്‍ത്തി വിവരം പറഞ്ഞു.അച്ചമ്മയുടെ മരുന്ന് കേട്ട് ഞാന്‍ ഞെട്ടി.ഇപ്പൊ തന്നെ പോയി മുരിങ്ങാമരത്തില്‍ കടിക്കണമത്രെ, അതും ..അതും ...ഉടുതുണിയില്ലാതെ! ആരോടും പറയരുതെന്നും അച്ചമ്മ പറഞ്ഞു.
രംഗം : വീട്ടിലുണ്ടായിരുന്ന ഒരൊത്ത മുരിങ്ങയുടെ മുന്നില്‍ ഞാന്‍,ഫുള്‍ വിത് ഔട്ടില്‍ ! ഇന്നുവരെ ആരുടെ മുന്നിലും തുണിയഴിച്ചിട്ടില്ലാത്ത (കുളിപ്പികാന്‍ അമ്മ ഓടിച്ചിട്ട് പിടിക്കുമ്പോഴല്ലാതെ) ഞാന്‍ വെറും ഒരു മുരിങ്ങയ്ക്ക് മുന്നില്‍ ! ഞാന്‍ മുരിങ്ങയെ രണ്ട് കൈകൊണ്ടും കെട്ടിപ്പിടിച്ചു...കടിയോട് കടി !
കടി കഴിഞ്ഞ് നിക്കര്‍ വലിച്ച് കേറ്റുന്നതിനിടയില്‍ ഞാന്‍ അറിയാതെ പറഞ്ഞുപോയി,
'ഇതു പോലെ മനോഹരങ്ങളായ മരുന്നുകള്‍ ഇനിയും ഉണ്ടാകുമോ എന്തരൊ?'
***************************************************************************************************

veendum thudangeelle?
ReplyDelete