Thursday, May 12, 2011

ഭൂമിക്കൊരാശ്വാസമായി കാര്‍ബണ്‍ ക്രെഡിറ്റുകള്‍

ഭൂമിയുടെ ഹരിതാവരണത്തിനെന്നും ഭീഷണീയായി നിലകൊണ്ടിരുന്നവയാണ് ഗ്രീഹ് ഹൌസ് വാതകങ്ങള്‍ അഥവാ  ഹരിതഗൃഹവാതകങ്ങള്‍ .
ഭൂമിക്കേറ്റവും കൂടുതല്‍ ഭീഷണിയുണ്ടാക്കുന്ന ഈ വാതകങ്ങളെ പിടിച്ചുകെട്ടുക എന്നത് വലിയ പ്രയാസമുള്ള കാര്യമാണ്.പ്രത്യേകിച്ച് വികസിതരാജ്യങ്ങള്‍ അവരുടെ വികസിതത്വം നിലനിര്‍ത്താന്‍ പാടുപെടുമ്പോഴും വികസ്വരരാജ്യങ്ങള്‍ വികസിതമാകാന്‍ പ്രയാസപ്പെടുമ്പോഴും .

എങ്കിലും ഭൂമിയിലെ ഏറ്റവും ശ്രേഷ്ഠമായ സൃഷ്ടി എന്ന് മനുഷ്യന്‍ കരുതുന്ന മനുഷ്യന്‍ തന്നെ ഭൂമിയെ രക്ഷിക്കാനുള്ള ചുമതല ഏറ്റെടുത്തില്ലെങ്കില്‍ ഒരു പക്ഷെ വംശം തന്നെ അന്യം നിന്നുപോകുമെന്നും നാളെ വേറെ ഏതെങ്കും ജീവികള്‍ അവരുടെ മ്യൂസിയത്തില്‍ നമ്മുടെയൊക്കെ ഫോട്ടോ വച്ച 'സീ..ദാറ്റ് ഈസ് എ ഹ്യുമന്‍ ' എന്ന് പറയുന്ന ഒരു സാഹചര്യം വരും . ഇതൊക്കെ മുന്നില്‍ കണ്ടാവണം വികസിത രാജ്യങ്ങളുള്‍പ്പടെ ഭൂമിയെ രക്ഷിക്കാനായി മുന്നോട്ട് വന്നത്.

1997 -ല്‍ ജപ്പാനിലെ ക്യോട്ടോയില്‍ വികസിതരാജ്യങ്ങളിലെയും വികസ്വരരാജ്യങ്ങളിലെയും പ്രതിനിധികള്‍ ഒത്തുകൂടി ഭൂമിയെ എങ്ങനെ രക്ഷിക്കാം എന്ന് കൂലങ്കഷമായി ആലോചിച്ചു. അങ്ങനെ ഉരുത്തിരിഞ്ഞുവന്നൊരാശയമാണ്, കാര്‍ബണ്‍  ക്രെഡിറ്റ്!
ഫാക്ടറികള്‍ പല വ്യാവസായികാവശ്യത്തിനായി പ്രവര്‍ത്തിക്കുമ്പോള്‍ കാര്‍ബണ്‍ വാതകം പുറം തള്ളുന്നു എന്നുള്ളത് എല്ലാവര്‍ക്കുമറിയാം . ഭൂമിയെ രക്ഷിക്കുക എന്ന് പറഞ്ഞാല്‍ ഇങ്ങനെ പുറം തള്ളുന്ന കാര്‍ബണ്‍ വാതകങ്ങളെ നിയന്ത്രിക്കണം അല്ലെങ്കില്‍ കുറയ്ക്കണം എന്നാണ്.

വികസിതരാജ്യങ്ങള്‍ക്ക് അവരുത്പാദിപ്പിച്ച് തള്ളുന്ന കാര്‍ബണ്‍ വാതകങ്ങളുടെ അളവ് കുറയ്ക്കുക എന്നതിനു രണ്ട് വഴികളുണ്ട്. ഒന്ന്, ഉത്പാദനം കുറയ്ക്കുക. രണ്ട് ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉത്പാദനം അതേ നിലയില്‍ നില നിര്‍ത്തിക്കൊണ്ട് കാര്‍ബണ്‍ പുറം തള്ളുന്നത് കുറയ്ക്കുക.

ഇതില്‍ ആദ്യത്തേ വഴി ആത്മഹത്യാപരമാണ്. വികസിതരാജ്യത്തിനെ സംബന്ധിച്ച് ഉത്പാദനം കുറയ്ക്കുക എന്ന് പറഞ്ഞാല്‍ അവരുടെ വളര്‍ച്ച കുറയുക എന്നര്‍ത്ഥം . അങ്ങനെ വന്നാല്‍ അവര്‍ക്ക് 'ഓട്ടമത്സരത്തില്‍ ' പിടിച്ച് നില്‍ക്കാന്‍ പറ്റില്ല.

രണ്ടാമത്തേത് വളരെ ചിലവ് കൂടിയതാണ്. ഒരു ഫാക്ടറി മൊത്തമായി തന്നെ ചിലപ്പൊ പുതുക്കി പണിയേണ്ടി വരും .അപ്പൊ അതും നടക്കില്ല. ഈ രണ്ട് പോംവഴികളും നടപ്പിലാക്കാന്‍ പ്രയാസമായതുകൊണ്ടാണ്, മൂന്നാമതൊരു പോംവഴിയെക്കുറിച്ച് ചിന്തിക്കുന്നതും കാര്‍ബണ്‍ ക്രെഡിറ്റ് എന്ന ആശയം ജനിക്കുന്നതും .

അതായത്, വികസിത രാജ്യങ്ങള്‍ ഭൂമിയെ സംരക്ഷിക്കാനുള്ള അവരുടെ പ്രതിബദ്ധത വികസ്വരരാജ്യങ്ങളിലൂടെ നടപ്പാക്കുന്നു. അതായത്, വികസ്വരരാജ്യങ്ങളിലെ ഫാക്‌ടറികളില്‍ കുറഞ്ഞ മാത്രം കാര്‍ബണ്‍ വാതകങ്ങള്‍ പുറം തള്ളുന്നതിനെ ഇവര്‍ പ്രോത്സാഹിപ്പിക്കും . അതിനുവേണ്ടിയുള്ള സാങ്കേതികസഹയാവും അവര്‍ ചെയ്യും . ഇങ്ങനെ കുറഞ്ഞ അളവില്‍ കാര്‍ബണ്‍ പുറം തള്ളുന്ന വികസ്വരരാജ്യങ്ങള്‍ക്ക് വികസിതരാജ്യങ്ങള്‍ കാശും നല്‍കുന്നു. എന്നാലിത് വെറുതെയല്ല.

ഉദാഹരണത്തിന്, ഒരു കമ്പനി വാര്‍ഷികാടിസ്ഥാനത്തില്‍ 100,000 ടണ്‍ കാര്‍ബണ്‍ ഹരിതഗൃഹവാതകങ്ങള്‍ പുറം തള്ളുന്നു എന്നു കരുതുക. ഗവണ്‍മെന്റിന്റെ നിയമപ്രകാരം ഇത് 80,000 ടണ്‍ മാത്രമായിരിക്കണം . അങ്ങനെ വരുമ്പോള്‍ കമ്പനി ഒന്നുകില്‍ ഉത്പാദനം കൂറയ്ക്കുക. അല്ലെങ്കില്‍ കാര്‍ബണ്‍ കുറഞ്ഞ അളവില്‍ പുറം തള്ളുന്ന വികസിതരാജ്യങ്ങളിലെ കമ്പനികളില്‍ നിന്നും കാര്‍ബണ്‍ ക്രെഡിറ്റുകള്‍ വാങ്ങുക !

ഇപ്പൊ ചിത്രം തെളിഞ്ഞുവരുന്നുണ്ടോ? ഹരിതഗൃഹവാതകങ്ങള്‍ കുറഞ്ഞ അളവില്‍ പുറം തള്ളുന്ന വികസ്വരരാജ്യങ്ങളിലെ കമ്പനികളുടെ കയ്യില്‍ കാര്‍ബണ്‍ ക്രെഡിറ്റുകള്‍ കാണും . വികസിത രാജ്യങ്ങളിലെ ഹരിതഗൃഹവാതകങ്ങളെ നിയന്ത്രിക്കാന്‍ കഴിയാതെ വരുന്ന കമ്പനികള്‍ അവയില്‍ നിന്നും കാര്‍ബണ്‍ ക്രെഡിറ്റുകള്‍ വാങ്ങും . അതിനുള്ള വിലയും കൊടുക്കും .

മുകളില്‍ പറഞ്ഞ ഉദാഹരണത്തില്‍ , അനുവദനീയമായതിനേക്കാള്‍ 20,000 ടണ്‍ കൂടുതല്‍ ഹരിതഗൃഹവാതകം ഉത്പാദിപ്പിക്കുന്ന കമ്പനി 20,000 കാര്‍ബണ്‍ ക്രെഡിറ്റുകള്‍ വാങ്ങിയിരിക്കണം . ഒരു ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിനു തുല്യമാണ്, ഒരു കാര്‍ബണ്‍ ക്രെഡിറ്റ്. ഒരു കാര്‍ബണ്‍ ക്രെഡിറ്റിന്റെ വിപണിവില 1500 രൂപയോളമാണ്.

 ഇന്ത്യയും ചൈനയുമാണ്, ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ ക്രെഡിറ്റുകള്‍ വിറ്റഴിക്കുന്നത്. അതായത് ഏറ്റവും കുറവ് കാര്‍ബണ്‍ വാതകങ്ങള്‍ പുറം തള്ളുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയിലാണു നമ്മള്‍ !

ഇത്തരത്തിലുള്ള ഒരു സാമ്പത്തികലാഭം രാജ്യങ്ങളെ കൂടുതല്‍ വനവത്‌കരണത്തിനു പ്രോത്സാഹിപ്പിക്കും . അതുവഴി കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉണ്ടായാലും അവയെ വലിച്ചെടുത്ത് രാജ്യത്തിനു നേട്ടമുണ്ടാക്കാന്‍ കഴിയും

ഇതിന്റെ ഒരു പോരായ്മ ആയി എനിക്ക് തോന്നുന്ന ഒരേ ഒരു കാര്യം , ഹരിതഗൃഹവാതകങ്ങള്‍ കൂടുതല്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന കുറ്റം കഴുകിക്കളയാന്‍ വന്‍കിട കമ്പനികള്‍ക്ക് കാര്‍ബണ്‍ ക്രെഡിറ്റുകള്‍ ഉപയോഗിക്കാം എന്നതാണ്. പക്ഷെ പ്രതിന്‍ഞാബദ്ധമാണെങ്കില്‍ , കമ്പനികള്‍ തന്നാല്‍ കഴിയുന്ന വിധം ഈ വിഷം വമിക്കല്‍ കുറയ്ക്കുക തന്നെ വേണം . ഇതും കൂടി ചേര്‍ന്നാല്‍ കാര്‍ബണ്‍ ക്രെഡിറ്റിന്, എന്റെ തംപ്‌സ്  അപ് !!

[ഇത് സ്വപ്നത്തില്‍ കണ്ടതല്ല. ഇന്റര്‍നെറ്റില്‍ നിന്നും ലഭിച്ച വിവരങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞത് ]

3 comments:

  1. കാര്യം മനസ്സിലാകാന്‍ ഇത്രയും മതി എന്ന് കരുതുന്നു. ഇതില്‍ കൂടുതല്‍ കാര്യങ്ങള്‍ ഈ വിഷയത്തിലുണ്ട്. അതൊക്കെ പറഞ്ഞാല്‍ വെറുതെ കണ്ഫ്യൂഷനുണ്ടാകും എന്നുള്ളതിനാല്‍ ഒഴിവാക്കുന്നു. അറിയേണ്ടത് മാത്രം അറിയുന്നതാണെപ്പോഴും നല്ലത്

    ReplyDelete
  2. എനിക്കും ഈ കാര്‍ബണ്‍ ക്രെടിട്ടിന്റെ പരിപാടി തീരെ മനസിലായിരുന്നില്ല. ഈയിടക്ക് കേരളത്തില്‍ സാധാരണ ബള്‍ബുകള്‍ മാറ്റി സീ എഫ് എല്‍ ബള്‍ബുകള്‍ ആക്കാനുള്ള ഒരു കാമ്പെയിന്‍ നടന്നല്ലോ, അപ്പോഴും നമുക്ക് ലഭിക്കുന്ന കാര്‍ബണ്‍ ക്രെടിട്ടുകളെ കുറിച്ച് മന്ത്രി പറഞ്ഞിരുന്നു. ഇത് വായിച്ചപ്പോള്‍ ഏകദേശം ഐഡിയാ കിട്ടി.................

    ReplyDelete
  3. Harikrishnan

    നല്ല അവതരണം.. :)

    ReplyDelete

കോണിയിറങ്ങുന്ന പെൻഗ്വിനുകൾ

  പാലത്തിലേക്ക് ബസ് കയറുമ്പോഴുള്ള മുഴക്കം കേട്ടാണ് ഗിരി കണ്ണ് തുറന്നത്. സ്ഥലം എത്താറായി. മുൻപ് ഒരുപാട് തവണ വന്നിട്ടുണ്ട്. അന്ന് പാലത്തിലേക...